കോവിഡ് ഇന്ത്യ; 26,030 രോഗമുക്‌തി, 18,795 രോഗബാധ, 179 മരണം

By Staff Reporter, Malabar News
covid- india-upadte
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 18,795 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,36,97,581 ആയി.

26,030 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത് 32,9,58,002 ആളുകളാണ്.

അതേസമയം 179 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ കോവിഡ് മരണസംഖ്യ 4,47,373 ആയി ഉയർന്നു.

നിലവിൽ 2,92,206 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ പകുതിയിലേറെയും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,951 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 80,372 സാമ്പിളുകൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 17,763 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 58 പേർക്കുമാണ്. നിലവിൽ ചികിൽസയിലുള്ളത് 1,63,280 പേരാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. രാജ്യത്തെ ആകെ വാക്‌സിനേഷൻ 87 കോടി(87,07,08,636) പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,02,22,525 വാക്‌സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE