കോവിഡ് ഇന്ത്യ; 17,336 പുതിയ കേസുകൾ, 13 മരണം

By News Bureau, Malabar News
Covid - India
Representational Image

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌ 17,336 പേർക്ക്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ 30% കൂടുതലാണ് ഇന്നത്തെ രോഗബാധ.

124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 കോവിഡ്-19 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌.

അതേസമയം, നിലവിൽ 88,284 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് ഇതുവരെ 85.98 കോടി കോവിഡ് ടെസ്‌റ്റുകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4,01,649 ടെസ്‌റ്റുകൾ രാജ്യത്തുടനീളം നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Read: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE