ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.56 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
3,383 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 4,24,61,926 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്.
അതേസമയം 71 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,16,352 ആയി.
നിലവിൽ 27,802 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം രോഗബാധയുടെ 0.06% മാത്രമാണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 847 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,683 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 1,321 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 3 പേർക്കുമാണ്.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,81,04,96,924 വാക്സിൻ ഡോസുകളാണ് ഇതുവരെയായി രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും