രാജ്യത്ത് 58,419 പുതിയ കോവിഡ് കേസുകൾ; മരണം 1576

By News Desk, Malabar News
Covid_ernakulam
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകൾ 60,000ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി. 87,619 പേർ രോഗമുക്‌തി നേടി.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി. ഇതുവരെ 2,87,66,009 പേരാണ് രോഗമുക്‌തരായത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവിൽ 7,29,243 പേരാണ് ചികിൽസയിലുള്ളത്.

രാജ്യത്ത് ഇതുവരെ 27,66,93,572 പേർക്ക് വാക്‌സിൻ നൽ‌കി. കഴിഞ്ഞ ദിവസം 18,11,446 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 39,10,19,083 ആണ്.

Also Read: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE