കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ

By Syndicated , Malabar News
suprem court of india
Ajwa Travels

ന്യൂഡെൽഹി: കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് ​കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ്​ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്​. പ്രകൃതി ദുരന്തങ്ങൾക്ക്​ മാത്രമാണ്​ കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകി വരുന്നത്​. പകർച്ചവ്യാധികൾ ബാധിച്ച്​ മരിച്ചവരുടെ കുടുംബങ്ങൾക്ക്​​ സാധാരണയായി നഷ്‌ടപരിഹാരം നൽകാറില്ല. കോവിഡിന്​ മാത്രമായി ഇതിൽ മാറ്റം വരുത്താനാവില്ലെന്നും കേന്ദ്രം വ്യക്​തമാക്കി.

കൂടാതെ സംസ്‌ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ആരോഗ്യ ചെലവുകൾ വർധിച്ചു. ഇതിന്​ പുറമേ നികുതി വരുമാനവും കുറഞ്ഞു. ഈയൊരു സാഹചര്യത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ച ആയിരക്കണക്കിന്​ പേരുടെ കുടുംബങ്ങൾക്ക്​ നഷ്‌ടപരിഹാരം നൽകാൻ സംസ്‌ഥാനങ്ങൾക്കും ​സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്​തമാക്കി.

കോവിഡ് 19നെ ഇന്ത്യൻ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ദുരന്തത്തെത്തുടർന്ന് മരണപ്പെടുന്ന ഓരോ വ്യക്‌തിയുടെയും കുടുംബത്തിന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണമെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ പ്രത്യേക ഹരജി ലഭിച്ചിരുന്നു. ഇത് പരിഗണിക്കവെയാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞത്

Read also: കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസും സിപിഎമ്മും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE