കോവിഡ് വാക്‌സിൻ വിതരണം; യുഎസിനെ മറികടന്ന് ഇന്ത്യ

By Team Member, Malabar News
Covid Vaccination In India
Representational Image

ന്യൂഡെൽഹി : കോവിഡ് വാക്‌സിന്റെ വിതരണത്തിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത ആകെ വാക്‌സിൻ ഡോസുകളുടെ എണ്ണം 32.36 കോടിയാണ്. അതേസമയം അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തിട്ടുള്ളത്‌.

എന്നാൽ ഇന്ത്യയിൽ ഇതുവരെ പ്രായപൂർത്തിയായ ആളുകളുടെ 5.6 ശതമാനം മാത്രമാണ് പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. അതേസമയം അമേരിക്കയിൽ ആകെ ജനസംഖ്യയുടെ 40 ശതമാനവും ഇതിനോടകം തന്നെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്‌.

ഇന്ത്യയിൽ പുതിയ വാക്‌സിൻ നയം നടപ്പാക്കിയതോടെ പ്രതിദിനം വാക്‌സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 3.91 കോടി ഡോസ് വാക്‌സിനാണ് പുതിയ നയം നടപ്പിലായതിന് ശേഷം വിതരണം ചെയ്‌തത്‌. കൂടാതെ കാനഡ, മലേഷ്യ, സൗദി എന്നീ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

Read also : യുപി തിരഞ്ഞെടുപ്പ്: എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കും; ഒവൈസി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE