രാജ്യത്ത് ആശങ്കയായി മരണസംഖ്യ, 24 മണിക്കൂറിനിടെ 1092 മരണം, രോഗമുക്തി 60,091

By Desk Reporter, Malabar News
covid death India_2020 Aug 19
Ajwa Travels

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1092 ആയി. 64, 531പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയത് ഇന്നലെയാണ്. 60, 091 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് വർദ്ധിക്കുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ടെങ്കിലും, മരണസംഖ്യ ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആകെ രോഗികളുടെ എണ്ണം 27, 67, 274 ആയി. ഇതിൽ 6, 76, 514 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തരായവരുടെ എണ്ണം 20 ലക്ഷം കടന്നു. 20, 37, 871 പേർക്കാണ് ഇതുവരെ രോഗമുക്തി. ആകെ മരണം 52,889 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട്‌ ചെയ്തത്. ആറു ലക്ഷത്തിലധികം രോഗികളും 20, 265 മരണവുമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്തത്. 8493 കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ മൂന്നര ലക്ഷം രോഗികളാണുള്ളത്. 6007 പേരാണ് ഇതുവരെ മരിച്ചത്.

കേരളവും തെലങ്കാനയും കർണാടകയും ഉൾപ്പെടെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,17,42,782 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 8,01,518 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE