കീവിലേക്ക് പോകരുത്, സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

By Team Member, Malabar News
Indian Embassy Give Advices To Indians In Ukraine
Ajwa Travels

കീവ്: യുക്രൈനിൽ റഷ്യ സംഘർഷം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യുക്രൈനിൽ നിലവിൽ അനിശ്‌ചിതത്വം തുടരുകയാണെന്നും, യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് ഇന്ത്യൻ എംബസി വ്യക്‌തമാക്കിയത്‌. കൂടാതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ നിലവിൽ താമസ സ്‌ഥലത്ത് തന്നെ തുടരണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

യാത്ര ചെയ്യുന്ന സാഹചര്യത്തിലും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം. നിലവിൽ കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ തിരികെ താമസ സ്‌ഥലത്തേക്ക്‌ തന്നെ മടങ്ങി പോകണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും എംബസി വ്യക്‌തമാക്കി.

റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്നതിനിടെ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്. നിലവിൽ സംഘർഷത്തെ തുടർന്ന് യുക്രൈൻ തലസ്‌ഥാനമായ കീവിലെ വിമാനത്താവളം അടയ്‌ക്കുകയും ചെയ്‌തു. വിമാന സർവീസുകൾ മുടങ്ങിയതോടെ ഇന്ത്യൻ രക്ഷാദൗത്യവും അനിശ്‌ചിതത്വത്തിൽ ആയിരിക്കുകയാണ്.

Read also: ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം; വിമർശിച്ച് യുഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE