സൾഫർ ഡയോക്‌സൈഡ്‌ പുറന്തള്ളൽ; ഇന്ത്യയിൽ 6 ശതമാനം കുറവ്, 4 വർഷത്തിനിടെ ആദ്യം

By Desk Reporter, Malabar News
sulfur-dioxide_2020-Oct-08
Representational Image
Ajwa Travels

ന്യൂ ഡെൽഹി: മനുഷ്യരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ആസിഡ് മഴക്കും കാരണമായ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ ഇന്ത്യയിൽ ഗണ്യമായ കുറവ് ഉണ്ടായതായി പഠനം. 2019ൽ സൾഫർ ഡയോക്‌സൈഡിന്റെ പുറന്തള്ളലിൽ 6 ശതമാനം കുറവുണ്ടായി എന്നാണ് പഠനം വ്യക്‌തമാക്കുന്നത്‌. 4 വർഷത്തിനിടെ ആദ്യമായാണ് ഈ കുറവ് രേഖപ്പെടുത്തുന്നത്.

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ളീൻ എയര്‍, ഗ്രീന്‍പീസ് എന്നീ സ്‌ഥാപനങ്ങളാണ് പഠനം നടത്തിയത്. കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജോല്‍പാദനത്തിൽ നിയന്ത്രണം കൊണ്ടുവന്നത് ഇതിന് സഹായകമായി. ലോകത്ത് ആകമാനം ഇക്കാലയളവില്‍ സമാനമായ തോതില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളലില്‍ കുറവുണ്ടായിട്ടുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള ഇന്ത്യയിലെ പല നഗരങ്ങളെ സംബന്ധിച്ചും ഈ റിപ്പോര്‍ട്ട് ആശ്വാസം നൽകുന്നുണ്ട്. എന്നാല്‍ കല്‍ക്കരി ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടാകുന്നതുവരെ ഇന്ത്യയുടെ സ്‌ഥിതി ആശ്വാസകരമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

Kerala News:  സംസ്‌ഥാനത്തെ ക്വാറികളിൽ വിജിലൻസ് പരിശോധന; വ്യാപക തട്ടിപ്പ് കണ്ടെത്തി

അന്തരീക്ഷ വായുവില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യം ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ക്ക് വലിയ തോതില്‍ കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൽക്കരി കത്തിക്കുമ്പോഴാണ് സൾഫർ ഡയോക്‌സൈഡ് വൻതോതിലുണ്ടാകുന്നത്. ലോകത്തിൽ ഏറ്റവുമധികം കൽക്കരി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും.

ആഗോള തലത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ 21 ശതമാനവും പുറന്തള്ളുന്നത് മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ്ജ പ്ലാന്റുകളിലാണെന്നു പഠനം പറയുന്നു. ഇത്തരം വാതകങ്ങളുടെ പുറന്തള്ളല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ശരിയായി നടപ്പാക്കപ്പെടുന്നില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

Also Read:  പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്‌ജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE