തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശിയായ 54-കാരിയാണ് മരിച്ചത്. ഇതിന് പുറമെ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട് ചെയ്തത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തിയ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ നിന്നും ഇതുവരെ പരിശോധനക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവ് ആണ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
Most Read| ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്






































