സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകൾ ആരംഭിക്കുന്നു

By News Desk, Malabar News
flight
Ajwa Travels

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സൗദി പൗരൻമാരെ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങും.

എല്ലാ അന്താരാഷ്‌ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയര്‍ലൈന്‍സ് വ്യാഴാഴ്‍ച പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

Kerala News; ‘പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാണോ’; ശബരിമല വിഷയത്തില്‍ കടകംപള്ളിയോട് എന്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE