ഐപിഎൽ; പേര് പ്രഖ്യാപിച്ച് ലഖ്‌നൗ ടീം

By News Bureau, Malabar News
Ajwa Travels

മുംബൈ: ഐപിഎൽ സീസൺ- 15ന്റെ മെഗാലേലം അടുക്കുന്നതിനിടെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ടീമുകളിലൊന്നായ സഞ്‌ജീവ് ഗോയങ്കയുടെ ഉടമസ്‌ഥതയിലുള്ള ലഖ്‌നൗ ടീം തങ്ങളുടെ പേര് പ്രഖ്യാപിച്ചു. ‘ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്’ എന്നാണ് ടീമിന്റെ പേര്. സഞ്‌ജീവ് ഗോയങ്കയുടെ ആർപിഎസ്‌ജി ഗ്രൂപ്പ് 7090 കോടിക്കായിരുന്നു ടീമിനെ സ്വന്തമാക്കിയത്.

ലേലത്തിന് മുമ്പ് താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അവസരത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെ 17 കോടിക്ക് ടീം സ്വന്തമാക്കിയിരുന്നു. രാഹുലായിരിക്കും ടീമിന്റെ ക്യാപ്റ്റൻ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടിയ പ്രതിഫലമാണിത്. ഇതേ പ്രതിഫലത്തിൽ നേരത്തെ വിരാട് കോഹ്‌ലിയും 2018 മുതൽ 2021 വരെ ബെംഗളൂരു ടീമിൽ കളിച്ചിരുന്നു.

രാഹുലിനെ കൂടാതെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്‌റ്റോനിസിനെയും ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ഡെൽഹിയുടെ ഭാഗമായിരുന്ന സ്‌റ്റോനിസിനെ 9.2 കോടിക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. ഇന്ത്യൻ യുവതാരം രവി ബിഷ്‌ണോയിയെയും 4 കോടിക്ക് ടീമിൽ എത്തിച്ചിട്ടുണ്ട്.

Most Read: ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചോദ്യംചെയ്യൽ ഇന്ന് പൂർത്തിയാകും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE