ജോലി വാഗ്‌ദാനം നൽകി കൂട്ടബലാൽസംഗം; വയനാട്ടിൽ സ്‌ത്രീകൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ

മുജീബ്, ഷാജഹാന്‍, ഷാനവാസ്, അനസുല്‍ ജമാല്‍ എന്നിവരാണ് ശരണ്യ, ഭദ്ര എന്നീ സ്‌ത്രീകളുടെ ഒത്താശയോടെ കോയമ്പത്തൂർ സ്വദേശിനിയായ 32കാരി യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്.

By Central Desk, Malabar News
Job offer Gang rape ; 6 people including women arrested in Wayanad
പ്രതീകാത്‌മക ചിത്രം
Ajwa Travels

വയനാട്: വൈത്തിരിയില്‍ യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയില്‍ സ്‌ത്രീകൾ ഉൾപ്പടെ ആറ് പ്രതികളെ വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്‌തു.

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42), തമിഴ്‌നാട്‌ തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33) തിരുവനന്തപുരം പാറശാല സ്വദേശിനി മഞ്‌ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് റിമാന്റിലായത്.

തമിഴ്‌നാട്‌ കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്‌റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്. ജോലി വാഗ്‌ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ റിസോർട്ടിലും പിന്നീട് ഹോം സ്‌റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കല്‍പ്പറ്റ ഡിവൈഎസ്‌പി ടിപി ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Most Read: മൽസരം ആശയപരമല്ല; വ്യത്യസ്‌ത സമീപനങ്ങളെ അടിസ്‌ഥാനമാക്കിയാണ് -ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE