കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും

By News Desk, Malabar News
'One nation one election' bill
Representational Image
Ajwa Travels

ആലപ്പുഴ: കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. പദ്ധതിക്കെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മിറ്റി സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇന്ന് രാവിലെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇ ശ്രീധരന്‍ ഉൽഘാടനം ചെയ്യും.

പാര്‍ട്ടി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പദയാത്രകള്‍ അടക്കം സംഘടിപ്പിച്ച് കൊണ്ടാകും സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. സില്‍വര്‍ ലൈന്‍ സെമി ഹൈസ്‌പീഡ് റെയില്‍ കടന്നുപോകുന്ന സ്‌ഥലങ്ങള്‍ ബന്ധിപ്പിച്ച് നാല് ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്ര സംഘടിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

അതേസമയം, വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറക്കും വേണ്ടിയാണ് ഈ വികസന പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE