മലപ്പുറം : ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്ര ഈ മാസം 24ന് ജില്ലയിലെത്തും. ജില്ലയിലെ ആദ്യ സ്വീകരണം നടക്കുന്നത് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേളാരിയിലാണ്. 24ആം തീയതി രാവിലെ 10 മണിയോടെയാണ് ആദ്യ സ്വീകരണം നടത്തുക.
അതിന് ശേഷം ജില്ലയിൽ മലപ്പുറം, താനൂർ, വളാഞ്ചേരി, എടപ്പാൾ എന്നീ സ്ഥലങ്ങളിലും സ്വീകരണം നടക്കും. സംസ്ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോൾ വിജയ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രക്ക് നേതൃത്വം നൽകുന്നതിന് വേണ്ടി 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.
Read also : ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്തു; ലഭിച്ചത് കോടികൾ