തമിഴില്‍ തിളങ്ങാൻ കാളിദാസ് വീണ്ടുമെത്തുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
kalidas jayaram
കാളിദാസ് ജയറാം

തമിഴ് ചിത്രവുമായി കാളിദാസ് ജയറാം വീണ്ടുമെത്തുന്നു. കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാളിദാസ് നായകനായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

‘കാളി’, ‘വണക്കം ചെന്നൈ’ എന്നീ ചിത്രങ്ങൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. റൈസ് ഈസ്‌റ്റ് ക്രീയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കീഴടക്കിയ താന്യ രവിചന്ദ്രനാണ്.

ഒരു യാത്രയുടെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ‘തിമിരു പിടിച്ചവന്‍’, ‘സമര്‍’, ‘കാളി’, ‘വണക്കം ചെന്നൈ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ റിചാര്‍ഡ് എം നാഥനാണ്.

നേരത്തെ ‘മീന്‍ കുഴമ്പും മണ്‍ പാനയും’, ‘ഒരു പക്കാ കഥൈ’, ‘പാവ കഥൈകള്‍’, ‘പുത്തം പുതുകാലൈയ്’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് കാളിദാസ് ജയറാം. താരം കേന്ദ്ര കഥാപത്രമായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read Also: ചരിത്ര നേട്ടവുമായി ഷെല്ലി; അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE