കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍

By News Desk, Malabar News
kamal hassan
കമൽ ഹാസൻ
Ajwa Travels

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്‌ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്‌ഥാനാർഥി കമൽ ഹാസൻ. നടപടിയാവശ്യപ്പെട്ട് കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

കടുത്ത മൽസരം നടക്കുന്ന മണ്ഡലമാണ് കമല്‍ മൽസരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത്. മഹിളാ മോർച്ച ദേശീയ പ്രസിഡണ്ട് വാനതി ശ്രീനിവാസൻ, കോൺഗ്രസ് സംസ്‌ഥാന വർക്കിങ് പ്രസിഡണ്ട് മയൂര ജയകുമാർ എന്നിവരാണ് കമലിന്റെ എതിരാളികള്‍.

വോട്ടർമാർക്ക് ഡിഎംകെ പണം നൽകിയെന്നാരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി ഖുഷ്ബു സുന്ദറും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഡിഎംകെയുടെ പ്രവർത്തകരും നേതാക്കൻമാരും പലയിടത്തും പരസ്യമായാണ് പണം നൽകുന്നതെന്ന് ഡിഎംകെ കരുതുന്നതെന്നും ഖുശ്ബു നല്‍കിയ പരാതിയില്‍ പറയുന്നു.

Kerala News: കഴക്കൂട്ടത്ത് വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE