നാമനിർദേശ പത്രിക സമർപ്പിച്ച് കമൽ ഹാസൻ; കോയമ്പത്തൂർ സൗത്തിൽ ജനവിധി തേടും

By Team Member, Malabar News
kamal hassan
കമൽ ഹാസൻ
Ajwa Travels

ചെന്നൈ : സിനിമാ താരവും മക്കൾ നീതി മെയ്യം നേതാവുമായ കമൽ ഹാസൻ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നുമാണ് കമൽ ഹാസൻ ജനവിധി തേടുന്നത്. ഈ പ്രദേശത്ത് വലിയ രീതിയിൽ വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും, അതിനെതിരെ പോരാടാൻ വേണ്ടിയാണ് ഈ മണ്ഡലം തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി. മൽസരിക്കുന്നതിനായി കോയമ്പത്തൂർ സൗത്ത് മണ്ഡലം തിരഞ്ഞെടുക്കാനുള്ള കാരണം ചോദിച്ച മാദ്ധ്യമ പ്രവർത്തകർക്ക് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

വർഗീയ ധ്രുവീകരണം ഇല്ലാതാക്കുന്നതിന് ഒപ്പം തന്നെ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ വികസനവും ലക്ഷ്യം വെക്കുന്നുണ്ടെന്ന് കമൽ ഹാസൻ അറിയിച്ചു. ഒപ്പം തന്നെ ഇവിടുത്തെ വിമാനത്താവള വികസനത്തിൽ മുൻ നേതാക്കൾ വരുത്തിയ വീഴ്‌ചയും, ഡ്രെയിനേജ് ഇല്ലാത്തതും, നല്ല റോഡോ വഴിവിളക്കുകളോ ഇല്ലാത്തതും കമൽ ഹാസൻ ചൂണ്ടിക്കാണിച്ചു. കൂടാതെ മാഞ്ചസ്‌റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്റെ പ്രൗഢിയും പകിട്ടും നഷ്‌ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമൽ ഹാസൻ വാഗ്‌ദാനം നൽകി.

Read also : കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE