കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ നടക്കും

By Staff Reporter, Malabar News
puneeth-rajkumar-funeral
Ajwa Travels

ബെംഗളൂരു: കന്നഡ സൂപ്പർ ‌താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. അച്ഛൻ രാജ്‌കുമാറിന്റെ ശവകുടീരം സ്‌ഥിതി ചെയ്യുന്ന കണ്ഡീരവ സ്‌റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം കന്നഡ ജനതയ്‌ക്ക്‌ ഒരു നടനെന്നതിൽ ഉപരി ഏറെ പ്രിയപ്പെട്ട വ്യക്‌തിത്വം കൂടിയായിരുന്നു.

ഇന്നലെ രാവിലെയോടെ താരം ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴാണ് അസ്വസ്‌ഥതകൾ ഉണ്ടായത്. തുടർന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 30ഓളം സിനിമകളിൽ അദ്ദേഹം നായകനായി വേഷമിട്ടിട്ടുണ്ട്. അപ്പു, അഭി, അജയ്, അരസു എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധേയനായ പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.

Read Also: സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പോലീസിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE