ബെംഗളൂരു: കന്നഡ ടിവി താരം ചേതന രാജ്(21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ളാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ‘ഗീത, ദൊരെസാനി’ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമായിരുന്നു ചേതന.
തിങ്കളാഴ്ച രാവിലെയാണ് ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയക്കായി ചേതന ആശുപത്രിയിലെത്തിയത്. മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കൾക്ക് ഒപ്പമാണ് ചേതന സർജറിക്കായി ആശുപത്രിയിൽ എത്തിയത്.
എന്നാൽ വൈകിട്ടോടെ ഇവരുടെ ആരോഗ്യനില വഷളാവുകയും പിന്നാലെ മരണം സംഭവിക്കുകയും ചെയ്തെന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ശ്വാസതടസം നേരിട്ടതോടെയാണ് നടിയുടെ നില ഗുരുതരമായതെന്നാണ് സൂചന.
അതേസമയം ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചേതനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്കു മാറ്റി.
Most Read: അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ