അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ

By News Desk, Malabar News
man buries his dead mother in water barrel
Representational Image
Ajwa Travels

ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടിവെച്ച് മകൻ. തമിഴ്‌നാട്ടിലാണ് സംഭവം. കോൺക്രീറ്റ് മിശ്രിതം വെച്ച് ബാരൽ അടച്ചാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകൻ സുരേഷിനെ പോലീസ് പിടികൂടി. അമ്മയെ വിട്ടുപിരിയാൻ വയ്യാത്തതിനാലാണ് ഇങ്ങനെ ചെയ്‌തതെന്നാണ് സുരേഷ് പോലീസിനോട് പറഞ്ഞത്.

86കാരിയായ ഷെമ്പകം കുറച്ച് വർഷങ്ങളായി രോഗബാധിതയായിരുന്നു. അധികം വീടിന് പുറത്തേക്ക് ഇറങ്ങാത്ത ഇവർ ഇളയ മകനായ സുരേഷിനൊപ്പമാണ് താമസിച്ചിരുന്നത്. സുരേഷ് വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയി. കുറച്ച് ദിവസമായി ഷെമ്പകത്തെ പുറത്ത് കാണാത്തതിനാൽ സുരേഷുമായി അകന്ന് കഴിയുന്ന ഭാര്യയെ അയൽവാസികൾ വിവരമറിയിച്ചു.

ഇവർ സുരേഷിന്റെ സഹോദരനോട് കാര്യം പറഞ്ഞു. വഴക്കായതോടെ അമ്മ രണ്ടാഴ്‌ച മുൻപ് മരിച്ചതായും സംസ്‌കാരം നടത്തിയതായും സുരേഷ് സഹോദരനോട് പറഞ്ഞു. ഇതോടെ മൂത്ത സഹോദരൻ നീലാങ്കരയ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സുരേഷ് തന്നെയാണ് ബാരൽ കാണിച്ചുകൊടുത്തത്.

പോലീസെത്തി ബാരൽ തകർത്ത് മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്‌റ്റുമോർട്ടത്തിന് അയക്കുകയും ചെയ്‌തു. സംശയകരമായ പാടുകളൊന്നും ഷെമ്പകത്തിന്റെ ശരീരത്തിൽ കാണാനില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: വിളക്ക് കൊളുത്തി പൂജ ചെയ്‌ത്‌ മോഷണം; പത്തനാപുരം ബാങ്കിൽ നിന്ന് 42 ലക്ഷം കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE