കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ

By Staff Reporter, Malabar News
The first mobile ICU in the district at Kottathara
Representational Image
Ajwa Travels

കണ്ണൂർ: സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കിയതായി കണ്ണൂർ കോർപറേഷൻ അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ കോവിഡ് ബാധിതരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലും ഡോമിസിലിയർ കെയർ ​സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിനാണ് ആംബുലൻസുകൾ സജ്‌ജമാക്കിയത്.

നേരത്തേ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അഞ്ചോളം മറ്റു വാഹനങ്ങൾ തയ്യാറാക്കിയിരുന്നു. ഇതിൽ മാധവ റാവു സിന്ധ്യ ആശുപത്രിയുടെ ആംബുലൻസിന്റെ സമ്മതപത്രം ചെയർമാൻ കെ പ്രമോദ് മേയർ അഡ്വ. ടിഒ മോഹനന് കൈമാറി. ഡെപ്യൂട്ടി മേയർ കെ ശബീന, സ്‌ഥിരംസമിതി അധ്യക്ഷൻമാരായ അഡ്വ. മാർട്ടിൻ ജോർജ്, പികെ രാഗേഷ്, ഷമീമ ടീച്ചർ, കൗൺസിലർമാർ, കോർപ്പറേഷൻ സെക്രട്ടറി ഡി സാജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Malabar News: കാസർഗോഡിന് താൽക്കാലിക ആശ്വാസം; ജില്ലയിലേക്ക് 290 ഓക്‌സിജൻ സിലിണ്ടറുകളെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE