കണ്ണൂർ: പ്രസ് ക്ളബ് പരിസരത്തെ തെരുവോര കച്ചവടവും കോർപറേഷന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പോലീസ് ക്വാർട്ടേഴ്‌സ് ഭാഗത്തെ നടപ്പാതയിൽ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെയാണ് സാധനങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് ഒഴിപ്പിച്ചത്. പിടിച്ചെടുത്ത സാധനങ്ങൾ വാഹനങ്ങളിൽ കയറ്റാനുള്ള കോർപറേഷന് ജീവനക്കാരുടെ ശ്രമം വ്യാപാരികൾ എതിർത്തതോടെ നേരിയ സംഘർഷത്തിനും വാക്കേറ്റത്തിനും ഇടയാക്കി.
അനധികൃത വ്യാപാരങ്ങൾക്ക് എതിരെയുള്ള ഭാഗമായാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. നടപ്പാത കൈയേറിയുള്ള വ്യാപാരത്തിനെതിരെ ഒട്ടേറെ തവണ കോർപറേഷൻ നടപടി എടുത്തിരുന്നെങ്കിലും സ്‌ഥിതി തുടരുകയായിരുന്നു. ഇതേ തുടർന്നാണ് കോർപറേഷന്റെ റിക്കവറി വാഹനം എത്തിച്ച് സാധനങ്ങൾ പിടിച്ചെടുത്തത്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിയ വ്യാപാരികളാണ് തെരുവോര കച്ചവടക്കാരിൽ കൂടുതൽ. കോർപറേഷൻ സ്‌റ്റീയറിങ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് ഒഴിപ്പിക്കാനുള്ള നടപടി ഉണ്ടായത്.
Read Also: അഡ്വ. എ ജയശങ്കറിന് അംഗത്വം പുതുക്കി നൽകാതെ സിപിഐ