ക​രി​പ്പൂ​ർ സ്വ​ർ​ണ​ കവ​ർ​ച്ചാ കേ​സ്; മുഖ്യ പ്രതി അടക്കം രണ്ടുപേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
gold smuggling
Representational Image
Ajwa Travels

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കവർച്ചാ കേസ് സംഘത്തിലെ മുഖ്യ പ്രതി അടക്കം രണ്ട് പേർ അറസ്‌റ്റിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ (42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത് മുഹമ്മദ് മുനവ്വർ (28) എന്നിവരാണ് അറസ്‌റ്റിലായത്‌. കവർച്ചാ സംഘത്തിന് വേണ്ട സഹായങ്ങൾ ചെയ്‌ത്‌ കൊടുത്തത് താനാണെന്ന് സജിമോൻ സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്‌ഥർ പറഞ്ഞു.

ഇതോടെ കേസിൽ 21 പേർ അറസ്‌റ്റിലായി. സ്വർണക്കടത്ത് സംഘങ്ങളുടെ ഏജന്റാണ് സജിമോൻ എന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണവുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ റെയ്ഡ് നടത്തിയ ഒകെ സലാമിന്റെയും ജലീലിന്റെയും ബന്ധുവാണ് പിടിയിലായ മുഹമ്മദ് മുനവ്വർ. ഇയാൾ ഏകരൂരിലെ ഭാര്യ വീട്ടിൽ ഒളിവിലായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽ നിന്ന് കണ്ടെടുത്തു.

Read Also: പെട്രോൾ വില ഇന്നും വർധിപ്പിച്ചു; നട്ടംതിരിഞ്ഞ് ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE