രാജ്യസഭാംഗം അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു

By Team Member, Malabar News
Malabarnews_ashok gasti
അശോക് ഗസ്‌തി
Ajwa Travels

ബംഗളൂരു : കര്‍ണാടയില്‍ നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി എംപി ആയ അശോക് ഗസ്‌തിയാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു ജീവന്‍ നഷ്‌ടമാകുന്ന മൂന്നാമത്തെ എംപിയാണ് അശോക് ഗസ്‌തി.

കര്‍ണാടകയിലെ റായ്ച്ചൂരില്‍ നിന്നാണ് ഇദ്ദേഹം എംപി ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ജൂലായ് 22 നാണ് അദ്ദേഹം രാജ്യസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്‌തത്‌. ഈ മാസം രണ്ടാം തീയതിയോടെ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

എബിവിപി യിലൂടെയാണ് ഗസ്‌തി രാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ കര്‍ണാടക പിന്നോക്ക വിഭാഗ ക്ഷേമ ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം 2020 ജൂലായ് ലാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

Read also : പോരാളികള്‍ എന്ന് വാഴ്‌ത്തുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രം അവഗണിക്കുന്നു; ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE