കരുവന്നൂര്‍ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

By Syndicated , Malabar News
vd satheesan
Ajwa Travels

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ പ്രതികളുടെ അറസ്‌റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം. പ്രതികളെ ഭരണപക്ഷത്തിന് ഭയമാണെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സിപിഎം ഉന്നത നേതൃത്വത്തിനും കേസില്‍ ബന്ധമുള്ളതിനാലാണ് പ്രതികളുടെ അറസ്‌റ്റ് വൈകുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്ന ഭയം കാരണമാണോ അറസ്‌റ്റ് വൈകിപ്പിക്കുന്നത്. ഭയപ്പെടാനില്ലെങ്കില്‍ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണത്തെ സര്‍ക്കാരും സിപിഎമ്മും എതിര്‍ക്കുന്നത്. സഹകരണ മേഖല കൂടുതല്‍ സുതാര്യമാക്കിയില്ല എങ്കില്‍ ജനങ്ങള്‍ അവിശ്വസിക്കും. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read also: ഉൽഘാടന ചടങ്ങുകളില്ല; കുതിരാന്‍ തുരങ്കം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE