കാസർഗോഡ്: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യമിട്ട് നിർമാണത്തിനും നവീകരണത്തിനും ഭരണാനുമതി. ദേലംപാടി ബെള്ളിപ്പാടി കുക്കുഗുഡെയിൽ വിസിബി കം ട്രാക്‌ടർവേ നിർമാണത്തിന് 43 ലക്ഷവും, വോർക്കാടി ബാലപ്പുണി നന്ധിമാർ വിസിബി കം ട്രാക്‌ടർവേക്ക് 57.40 ലക്ഷവും, വോർക്കാടി ആർവാറിൽ ദേശമാർ നടിബയൽ തോടിന് കുറുകെ വിസിബിക്ക് 18.30 ലക്ഷവും വകയിരുത്തി.
എൻമകജെ പഡ്രെ വില്ലേജിൽ പത്തടുക്കയിൽ വിസിബിക്ക് 99.80 ലക്ഷവും ചെറുവത്തൂർ രാമഞ്ചിറ അണക്കെട്ട് നവീകരണത്തിന് 1.60 കോടിയും, വെസ്‌റ്റ് എളേരി പ്ളാച്ചിക്കര വിസിബി കം ബ്രിഡ്‌ജ് നവീകരണത്തിന് 26.10 ലക്ഷവും, ഉദുമ ബാര തോടിന് കുറുകെ വിസിബി നവീകരണത്തിന് 18.50 ലക്ഷവും, കളനാട് തായന്നൂർ വിസിബി നവീകരണത്തിന് 4.50 ലക്ഷവും വകയിരുത്തി.
ഒൻപത് നദികളും മൂന്ന് ചെറുനദികളും അടക്കം നൂറുകണക്കിന് ചെറുനീർച്ചാലുകളും കൈതോടുകളുമുള്ള ജില്ലയിലെ പ്രദേശങ്ങൾ മഴ നിന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ജലക്ഷാമത്തിന്റെ പിടിയിലാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാനാണ് നിലവിലെ ജലസംഭരണ നിർമിതികളുടെ നവീകരണവും, പുതിയ ജലസംഭരണികളുടെ നിർമാണവും നടത്തുന്നത്.
Read Also: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇടിമിന്നലിനും സാധ്യത