ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചിരിപ്പിച്ച തമാശ കണ്ടെത്തി ഗവേഷകന്‍

By News Desk, Malabar News
MalabarNews_laughing girl
Ajwa Travels

മനുഷ്യനെ കരയിപ്പിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചിരിപ്പിക്കുക എന്നത് അതികഠിനവും. തമാശയും ചിരിയും എന്നും മനുഷ്യന്റെ മാനസിക സമ്മര്‍ദം കുറക്കുന്നവയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഏറ്റവുമധികം രസിപ്പിച്ച തമാശ ഏതെന്ന് കണ്ടെത്താന്‍ മനശാസ്‌ത്രജ്‌ഞനായ ഡോ. റിച്ചാര്‍ഡ് വൈസ്‌മാൻ ഒരു പഠനം നടത്തി. അതിന്റെ ഫലമായി ഒരു തമാശ കണ്ടെത്തുകയുണ്ടായി.

ലോഫ് ലാബ് എന്ന പേരില്‍ ഒരു വെബ്സൈറ്റ് സ്‌ഥാപിച്ചാണ് വൈസ്‌മാൻ ഇത് കണ്ടെത്തിയത്. വെബ്‌സൈറ്റില്‍ 40000ത്തിലധികം തമാശകള്‍ ശേഖരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം പേര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് തമാശകള്‍ റേറ്റ് ചെയ്‌തു. അങ്ങനെയാണ് ലോകത്ത് ഏറ്റവുമധികം പേരെ രസിപ്പിച്ച തമാശ എന്നു അറിയപ്പെടുന്ന തമാശ കണ്ടെത്തിയത്.

ആ തമാശ ഇതാണ്; ഒരു ദിവസം രണ്ടു വേട്ടക്കാര്‍ കാട്ടില്‍ വേട്ടക്കു പോയി. പെട്ടെന്ന് അതിലൊരാള്‍ തളര്‍ന്നുവീണു. അയാള്‍ ശ്വസിക്കാത്തതും കണ്ണുകള്‍ മലര്‍ന്നിരിക്കുന്നതും കണ്ടു ഭയപ്പെട്ട മറ്റേയാള്‍ ഉടന്‍ എമര്‍ജന്‍സി സര്‍വ്വീസിലേക്ക് ഫോണ്‍ ചെയ്‌തു.
”എന്റെ സുഹൃത്ത് മരിച്ചു, ഇനി ഞാന്‍ എന്തു ചെയ്യും”- അയാള്‍ ഏങ്ങലടിച്ച് ചോദിച്ചു.
”സമാധാനിക്കൂ, ഞാന്‍ സഹായിക്കാം, പക്ഷേ, സുഹൃത്ത് മരിച്ചുവെന്ന് നമുക്ക് ഉറപ്പാക്കണം” -എമര്‍ജന്‍സി സര്‍വ്വീസുകാരന്‍ പറഞ്ഞു.

പിന്നെ അല്‍പ്പ സമയത്തേക്ക് ശബ്‌ദമൊന്നുമില്ല.

അതിന് ശേഷം ഒരു വെടിയൊച്ച എമര്‍ജന്‍സി സര്‍വ്വീസുകാരന്‍ കേട്ടു.

വേട്ടക്കാരന്‍- ”ശരി, ഇനി എന്താണ് ചെയ്യേണ്ടത് ?”

ഒരു തമാശ രസകരമായി തോന്നാന്‍ നിരവധി കാരണങ്ങളുണ്ട്. ചില തമാശകള്‍ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്‌ഠരാണെന്ന പ്രതീതിയുണ്ടാക്കും. ചിലത് മാനസിക സംഘര്‍ഷങ്ങള്‍ കുറക്കും. ചിലത് നമ്മെ അത്ഭുപ്പെടുത്തും. വേട്ടക്കാരുടെ തമാശയില്‍ ഈ മൂന്നു ഘടകങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍.

Also Read: വിദ്വേഷ പരാമർശം; അര്‍ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE