ഒൻപതാം ക്‌ളാസ് വരെ ഓൾ പാസ്; വാർഷിക പരീക്ഷ ഒഴിവാക്കി

By Team Member, Malabar News
exams
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ 9ആം ക്‌ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. 8ആം ക്ളാസ് വരെയുള്ള ഓൾ പാസ് സംവിധാനം നിലവിലത്തെ സ്‌ഥിതി പരിഗണിച്ച് 9ആം ക്ളാസിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു.

പരീക്ഷക്കായി കുട്ടികൾ ഒരുമിച്ച് സ്‌കൂളിൽ എത്തുന്നത് രോഗവ്യാപനം ഇനിയും ഉയരാൻ കാരണമായേക്കും. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 30 ലക്ഷത്തോളം കുട്ടികൾക്ക് പരീക്ഷ നടത്തുകയെന്നത് അപ്രായോഗികവുമാണ്. അതിനാലാണ് 9ആം ക്‌ളാസ് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷ നടത്താതെ ഓൾ പാസ് നൽകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്‌ഥാനത്തിൽ ക്ളാസ് കയറ്റം നൽകാനാണ് തീരുമാനം. ഇതോടൊപ്പം ഓൺലൈൻ ക്ളാസുകളുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകിയ പ്രോജക്‌ടുകളും പരിഗണിക്കും. കൂടാതെ സർവ ശിക്ഷ കേരള തയ്യാറാക്കി കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയ വർക്ക് ഷീറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും. ശേഷം പൂർത്തിയാക്കി വിദ്യാർഥികൾ മടക്കി നൽകുന്ന വർക്ക് ഷീറ്റുകളും അധ്യാപകർ വിലയിരുത്തും. അതേസമയം തന്നെ പ്ളസ് വൺ വിദ്യാർഥികൾക്ക് പരീക്ഷ നടത്താനും തീരുമാനം ആയിട്ടുണ്ട്.

Read also : ആശിർവാദം തേടി നൂർബിന പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE