ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകാർക്ക് വാർഷിക പരീക്ഷക്ക് ഇന്ന് തുടക്കം

By Team Member, Malabar News
Annual Exams Of School Students starts From Today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ സ്‌കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്കാണ് ഇന്ന് മുതൽ പരീക്ഷ ആരംഭിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ളാസുകൾക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും.

34,37,570 കുട്ടികള്‍ ആണ് ഇത്തവണ ആകെ പരീക്ഷ എഴുതുന്നത്. അഞ്ചു മുതല്‍ ഏഴു വരെക്ളാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എട്ട്, ഒമ്പത് ക്ളാസുകളിലെ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും, ആദ്യ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. 8, 9 ക്‌ളാസുകളിലെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.

Read also: പെരുമാറ്റച്ചട്ട ലംഘനം; ഇമ്രാൻ ഖാന് രണ്ടാം തവണയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE