ഒന്ന് മുതൽ ഒമ്പത് വരെ ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ

By Trainee Reporter, Malabar News
v-sivan-kutty
Ajwa Travels

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസുകളുടെ വാർഷിക പരീക്ഷ ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ നാല് വരെയുള്ള ക്‌ളാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.

5 മുതൽ 9 വരെയുള്ള ക്‌ളാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. എൽപി ക്‌ളാസിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കൈയിൽ കരുതണം. 5 മുതൽ 7 വരെയുള്ള ക്‌ളാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

8, 9 ക്‌ളാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ക്‌ളാസുകളിലെ ചോദ്യപേപ്പറുകളുടെ ഘടന മുൻ വർഷങ്ങളിലേത് പോലെ ആയിരിക്കും. സംസ്‌ഥാനത്ത്‌ ആകെ 34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

കുട്ടികൾക്ക് ആത്‌മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും മന്ത്രി ആശംസകൾ നേർന്നു.

Most Read: കേരളവും ബംഗാളും നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകൾ; പ്രസൂൺ ചാറ്റർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE