തിരുവനന്തപുരം: സംസ്‌ഥാനത്ത് സിൽവർലൈൻ പ്രതിഷേധ സമരങ്ങൾക്ക് നേരെയുള്ള പോലീസ് നടപടിയിൽ പ്രതികരണവുമായി ഡിജിപി അനിൽ കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടാകരുതെന്നും, സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. സിൽവർലൈൻ പ്രതിഷേധങ്ങളിൽ പോലീസ് നടത്തിയ ബലപ്രയോഗങ്ങൾ വലിയ വിമർശനം സൃഷ്‌ടിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നിർദ്ദേശവുമായി ഡിജിപി രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം മടപ്പള്ളിയിലെ സിൽവർലൈൻ സമരത്തിനിടെ പ്രതിഷേധവുമായെത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പടെയുള്ള ആളുകൾക്കെതിരെയാണ് കേസെടുത്തത്. പോലീസിന് നേരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പോലീസിനെ ആക്രമിച്ചതിനുമാണ് കേസ്.
കൂടാതെ സിൽവർലൈൻ പ്രതിഷേധങ്ങളിൽ പോലീസ് നടത്തിയ അതിക്രമം പാര്‍ലമെന്റില്‍ ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പോലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനങ്ങൾക്കെതിരായ പോലീസ് അതിക്രമം പാർലമെന്റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്‌തമാക്കി.
Read also: സൈബർ വിദഗ്‌ധൻ സായ് ശങ്കർ 45 ലക്ഷം തട്ടി; പരാതി