കേരളവും ബംഗാളും നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകൾ; പ്രസൂൺ ചാറ്റർജി

By Staff Reporter, Malabar News
iffk-meet-the-directors
'മീറ്റ് ദി ഡയറക്‌ടർ' പരിപാടിയിൽ പ്രമുഖ സംവിധായകർ സംസാരിക്കുന്നു
Ajwa Travels

തിരുവനന്തപുരം: നിലപാടുകളുടെ പേരിൽ ഒറ്റപ്പെട്ട ദ്വീപുകളാണ് കേരളവും ബംഗാളുമെന്ന് പ്രമുഖ ബംഗാളി സംവിധായകൻ പ്രസൂൺ ചാറ്റർജി. രാഷ്‌ട്രീയ വിഷയങ്ങളിലും ആവിഷ്‌കാര സ്വാതന്ത്യത്തിലും ഇരു സംസ്‌ഥാനങ്ങളും ഇന്ത്യയിൽ വ്യത്യസ്‌തത നിലനിർത്തുന്നതായും ഇദ്ദേഹം പറഞ്ഞു.

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ‘മീറ്റ് ദി ഡയറക്‌ടർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സിനിമ കൂടുതൽ ജനാധിപത്യപരമായി മാറിയെന്നും അവ നിർമിക്കുന്നതിനുള്ള വിഭവങ്ങൾ വികസിച്ചുവെന്നും മലയാളി സംവിധായകൻ കൃഷന്ദ് കെആർ പറഞ്ഞു. യുവ സംവിധായകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ട്.

സിനിമക്ക് വേണ്ട സാങ്കേതികമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പുതുതലമുറയ്‌ക്ക് കഴിയേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇവരെ കൂടാതെ പ്രമുഖ ബംഗാളി സംവിധായിക മധുജ മുഖർജി, റിതേഷ് ശർമ്മ, ഹൃതിക് പരീക് തുടങ്ങിയവരും ‘മീറ്റ് ദി ഡയറക്‌ടർ’ പരിപാടിയിൽ പങ്കെടുത്തു.

Read Also: നമ്പർ 18 പോക്‌സോ കേസ്; റോയ് വയലാട്ടിനും, സൈജു തങ്കച്ചനും ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE