ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം; കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

By News Desk, Malabar News
Malabar-News_Jose-K-Mani
Ajwa Travels

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

സ്‌ഥാനാർഥികൾ;-

പാലാ- ജോസ് കെ മാണി

ഇടുക്കി- റോഷി അഗസ്‌റ്റിൻ

ചങ്ങനാശേരി- ജോബ് മൈക്കിൾ

കടുത്തുരുത്തി- സ്‌റ്റീഫൻ ജോർജ്

പൂഞ്ഞാർ- സെബാസ്‌റ്റ്യൻ കുളത്തുങ്കൽ

തൊടുപുഴ- കെഐ ആന്റണി

പെരുമ്പാവൂർ- ബാബു ജോസഫ്

റാന്നി- പ്രമോദ് നാരായണൻ

പിറവം- സിന്ധുമോൾ ജേക്കബ്

ചാലക്കുടി- ഡെന്നീസ് കെ ആന്റണി

ഇരിക്കൂർ- സജി കുറ്റ്യാനിമറ്റം

കുറ്റ്യാടിയും കേരളാ കോൺഗ്രസ് (എം)ന് അനുവദിച്ച മണ്ഡലമായിരുന്നു. എന്നാൽ പ്രദേശത്ത് കേരളാ കോൺഗ്രസ് സ്‌ഥാനാർഥി വേണ്ടെന്ന ആവശ്യവുമായി നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളും തെരുവിൽ ഇറങ്ങിയിരുന്നു. ഇതോടെ കുറ്റ്യാടിയിലെ സ്‌ഥാനാർഥിയെ സിപിഐഎമ്മുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് എം അറിയിച്ചു.

National News: മമതാ ബാനർജിക്കെതിരെ കയ്യേറ്റശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE