തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,42,501 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,452 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 16,856 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 114 പേർക്കുമാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 14.35%വും ചികിൽസയിലുള്ളത് 1,80,000 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 600
കണ്ണൂർ: 1472
വയനാട്: 547
കോഴിക്കോട്: 2426
മലപ്പുറം: 3010
പാലക്കാട്: 1930
തൃശ്ശൂർ: 2384
എറണാകുളം: 2388
ആലപ്പുഴ: 998
കോട്ടയം: 1032
ഇടുക്കി: 498
പത്തനംതിട്ട: 719
കൊല്ലം: 1378
തിരുവനന്തപുരം: 1070
സമ്പര്‍ക്ക രോഗികള്‍ 19,328 ഇന്നുണ്ട്. ഉറവിടം അറിയാത്ത 960 രോഗബാധിതരും, 1,80,000 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 101 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.50 ശതമാനമാണ്.ഇന്നത്തെ 20,452 രോഗബാധിതരില്‍ 63 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 19,328 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 589 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1390 പേര്‍ക്കും, കോഴിക്കോട് 2396, മലപ്പുറം 2961, വയനാട് ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1319 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2358 പേര്‍ക്കും, എറണാകുളം 2334, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 968 പേര്‍ക്കും, ഇടുക്കി 489, കോട്ടയം 963, കൊല്ലം ജില്ലയില്‍ നിന്നുള്ള 1370 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 693, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 967 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Related News: 24 മണിക്കൂറിൽ 42,295 രോഗമുക്തർ; രാജ്യത്ത് പുതിയ രോഗബാധിതർ 40,120
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 16,856, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 852, കൊല്ലം 947, പത്തനംതിട്ട 426, ആലപ്പുഴ 1165, കോട്ടയം 957, ഇടുക്കി 179, എറണാകുളം 2103, തൃശൂര്‍ 2679, പാലക്കാട് 1608, മലപ്പുറം 2167, കോഴിക്കോട് 1772, വയനാട് 280, കണ്ണൂര്‍ 1003, കാസര്‍ഗോഡ് 718. ഇനി ചികിൽസയിലുള്ളത് 1,80,000 ഇതുവരെ ആകെ 34,53,174 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 18,394 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 114 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 101 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 30, പാലക്കാട് 15, തൃശൂര്‍ 10, കൊല്ലം 8, വയനാട്, കാസര്‍ഗോഡ് 7 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, ഇടുക്കി, എറണാകുളം, മലപ്പുറം 2 വീതം, കോട്ടയം 1 എന്നിങ്ങനെയാണ് രോഗബാധ.
Film News: ‘ഈശോ’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,91,95,758 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. 8ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,416 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 28,420 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2364 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ