കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു.
‘ക്രിസ്‌ത്യൻ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍’ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടതിന് പിന്നാലെയാണ് പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നത്.
ഈശോ എന്ന പേരും അതിന്റെ ടാഗ് ലൈനും മതവികാരത്തെ വൃണപെടുത്തുന്നു എന്ന ആരോപണവുമായി ചില ക്രിസ്‌തീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അതേസമയം, ചിത്രത്തിന്റെ പേര് മാറ്റില്ലെന്നും ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചു.
ഇതിനിടെ നാദിർഷയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് ഫെഫ്‌ക അടക്കമുള്ള സിനിമ സംഘടനകളും രംഗത്തു വന്നിരുന്നു. ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഡിവൈഎഫ്ഐയും അറിയിച്ചു.
Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ കസ്‌റ്റഡിയിൽ വിട്ടു