ജയസൂര്യ- നാദിർഷ ചിത്രം ഈശോ; പുതിയ ടീസർ പുറത്ത്

By Film Desk, Malabar News

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്.

ഒരു ത്രില്ലർ മൂഡിൽ മുന്നോട്ട് പോവുന്ന ടീസർ ഏറെ നിഗൂഢതകൾ ബാക്കിവെച്ചാണ് അവസാനിക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായൺ നിര്‍മിക്കുന്ന ചിത്രത്തിൽ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്‌ണ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നു. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾക്കും ചിത്രം വഴിവെച്ചിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ ചിത്രത്തിന്റെ ‘ഈശോ’ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്‌തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ക്രിസ്‌തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം.

സംഭവത്തിൽ പിസി ജോർജ് ഉൾപ്പടെയുള്ളവർ സംവിധായകൻ നാദിർഷയ്‌ക്ക് എതിരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. കൂടാതെ സിനിമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡില്‍ വിവിധ സംഘടനകള്‍ കത്തയക്കുകയും ചെയ്‌തു. എന്നാല്‍ സിനിമയില്‍ അത്തരം മോശമായ പരാമര്‍ശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമയ്‌ക്ക് മറ്റൊരു പേര് നല്‍കാന്‍ കഴിയില്ലെന്നും വിലയിരുത്തി.

Most Read: മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE