മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ

By Desk Reporter, Malabar News
Raj Thackeray demands removal of loudspeaker from mosque
Ajwa Travels

മുംബൈ: മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ ഒരു മതത്തിനും എതിരല്ല. എന്നാൽ സംസ്‌ഥാന സർക്കാർ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്‌തില്ലെങ്കിൽ തന്റെ പാർട്ടി പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ പാടുമെന്ന് അദ്ദേഹം പറഞ്ഞു.

“എന്തിനാണ് നിങ്ങൾക്ക് പള്ളികൾക്ക് പുറത്ത് ഉച്ചഭാഷിണികൾ? മതം സ്‌ഥാപിക്കപ്പെടുമ്പോൾ ഉച്ചഭാഷിണികൾ ഉണ്ടായിരുന്നോ. സർക്കാർ അവ നീക്കം ചെയ്‌തില്ലെങ്കിൽ എംഎൻഎസ് പ്രവർത്തകർ ഹനുമാൻ ചാലിസ കളിക്കും,” രാജ് താക്കറെ ശനിയാഴ്‌ച ശിവാജി പാർക്ക് റാലിയിൽ ഗുഡി പദ്വ പ്രസംഗത്തിൽ പറഞ്ഞു.

“ഞാൻ പ്രാർഥനക്കോ ഏതെങ്കിലും പ്രത്യേക മതത്തിനോ എതിരല്ല. എന്റെ സ്വന്തം മതത്തിൽ ഞാൻ അഭിമാനിക്കുന്നു,” രാജ് താക്കറെ പറഞ്ഞു. ശരദ് പവാറിന്റെ നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയെ വിമർശിച്ച എംഎൻഎസ് മേധാവി, സംസ്‌ഥാനത്ത് ജാതിയുടെ അടിസ്‌ഥാനത്തിൽ എൻസിപി ജനങ്ങളെ ഭിന്നിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ജാതി രാഷ്‌ട്രീയത്തിൽ നിന്ന് പുറത്തു വന്നില്ലെങ്കിൽ പിന്നെ നമ്മൾ എങ്ങനെ ഹിന്ദു ആകുമെന്നും അദ്ദേഹം ചോദിച്ചു.

ഉത്തർപ്രദേശ് പുരോഗമിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ബിജെപിയെ പ്രകീർത്തിച്ച് രാജ് താക്കറെ പറഞ്ഞു. “ഉത്തർപ്രദേശ് പുരോഗമിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മഹാരാഷ്‌ട്രയിലും ഇതേ വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞാൻ അയോധ്യ സന്ദർശിക്കും, എന്നാൽ അത് എപ്പോഴാണെന്ന് ഇന്ന് ഞാൻ നിങ്ങളോട് പറയില്ല. ഹിന്ദുത്വത്തെക്കുറിച്ചും ഞാൻ സംസാരിക്കും,”- അദ്ദേഹം പറഞ്ഞു.

Most Read:  മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട; ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE