രോഗബാധ 14,373, പോസിറ്റിവിറ്റി 10.9%, മരണം 142

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,820 ആണ്. ഇതിൽ രോഗബാധ 14,373 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,751 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.9% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,04,105 പേരാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 613
കണ്ണൂർ: 947
വയനാട്: 362
കോഴിക്കോട്: 1425

മലപ്പുറം: 2110
പാലക്കാട്: 1221
തൃശ്ശൂർ: 1363
എറണാകുളം: 1468
ആലപ്പുഴ: 793

കോട്ടയം: 662
ഇടുക്കി: 275
പത്തനംതിട്ട: 511
കൊല്ലം: 1508
തിരുവനന്തപുരം: 1115

സമ്പര്‍ക്ക രോഗികള്‍ 13,516 ഇന്നുണ്ട്. ഉറവിടം അറിയാത്ത 722 രോഗബാധിതരും, 1,04,105 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 77 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.04 ശതമാനമാണ്.ഇന്നത്തെ 14,373 രോഗബാധിതരില്‍ 58 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 13,516 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 596 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 851 പേര്‍ക്കും, കോഴിക്കോട് 1410, മലപ്പുറം 2050, വയനാട് ജില്ലയില്‍ നിന്നുള്ള 353 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 741 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1350 പേര്‍ക്കും, എറണാകുളം 1430, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 777 പേര്‍ക്കും, ഇടുക്കി 266, കോട്ടയം 639, കൊല്ലം ജില്ലയില്‍ നിന്നുള്ള 1505 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 497, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1051 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 10,751, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1011, കൊല്ലം 831, പത്തനംതിട്ട 455, ആലപ്പുഴ 682, കോട്ടയം 275, ഇടുക്കി 257, എറണാകുളം 868, തൃശൂര്‍ 1452, പാലക്കാട് 1066, മലപ്പുറം 1334, കോഴിക്കോട് 1002, വയനാട് 231, കണ്ണൂര്‍ 616, കാസര്‍ഗോഡ് 671. ഇനി ചികിൽസയിലുള്ളത് 1,04,105. ഇതുവരെ ആകെ 28,77,557 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related News: കോവിഡ് ഇന്ത്യ; 34,703 പേർക്ക് രോഗബാധ, മരണം 553

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 13,960 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 142 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 77 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 34, കാസര്‍ഗോഡ് 12, പത്തനംതിട്ട, തൃശൂര്‍, വയനാട് 5 വീതം, എറണാകുളം 4, കൊല്ലം 3, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 2 വീതം, ആലപ്പുഴഎന്നിങ്ങനെയാണ് രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,37,68,112 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Film News: ആലിയയുടെ ‘ഡാർലിങ്സ്’ തുടങ്ങി; ബോളിവുഡ് ചിത്രത്തിൽ റോഷൻ മാത്യുവും

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്‌ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്‌ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 3,84,439 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,60,300 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 24,139 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1908 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Kerala Newsകുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം; ആരോഗ്യമന്ത്രി ചിൽഡ്രൻസ് ഹോമിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE