കോവിഡ് ഇന്ത്യ; 34,703 പേർക്ക് രോഗബാധ, മരണം 553

By Staff Reporter, Malabar News
Covid-India-declining
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്.

രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 97.17 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മുക്‌തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകൾ.

നിലവിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളിൽ മൂന്ന് ശതമാനത്തിന് താഴെയാണ് രാജ്യത്തെ ടിപിആർ. അതേസമയം കേരളത്തിലെ ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.

Read Also: ഇന്ധനവില വർധനവ്; കർഷകരുടെ അഖിലേന്ത്യാ പ്രതിഷേധം വ്യാഴാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE