കൊച്ചി: അങ്കമാലിയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂർ പുളിയനം വെളിയത്ത് വീട്ടിൽ സനൽ (42), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിയ നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇവരുടെ 11ഉം നാലും വയസുള്ള മക്കളെ പൊള്ളലേറ്റ നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
കുടുംബ വഴക്കിനെ തുടർന്ന് സനൽ ആത്‍മഹത്യക്ക് ശ്രമിച്ചതോടെ സുമി പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തി അല്ലെങ്കിൽ സനൽ വീടിന് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു എന്നീ സാധ്യതകളാണ് ഉള്ളതെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യക്ക് പിന്നിലെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read| ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു