കേരളം കോവിഡ് വാക്‌സിനേഷനിൽ ബഹുദൂരം പിന്നിലെന്ന് റിപ്പോർട്

By Staff Reporter, Malabar News
covid vaccination kerala is far behind
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്. വാക്‌സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ആം സ്‌ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്.

കോവിഡ് മുന്നണി പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തിൽ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 83 ശതമാനവും കേരളത്തിൽ ഇത് വെറും 60 ശതമാനവുമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

യുവാക്കളുടെ വാക്‌സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തിൽ ദേശീയ ശരാശരി 21 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 16 ശതമാനം മാത്രമാണ്.

ഓരോ സംസ്‌ഥാനത്തിനും നൽകിയ വാക്‌സിൻ ഡോസിന്റെ കാര്യത്തിൽ കൃത്യമായ കണക്കുകൾ ഉണ്ടെന്നും എന്നാൽ കേരളം തങ്ങൾക്ക് ലഭ്യമായ വാക്‌സിൻ പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള രോഗവ്യാപനതോത് കേരളത്തിൽ ഇപ്പോഴും കുറഞ്ഞിട്ടില്ല. വാക്‌സിൻ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് നിരന്തരം പരാതി ഉന്നയിച്ചിരുന്ന സംസ്‌ഥാനമാണ് കേരളം.

Read Also: മഹാരാഷ്‌ട്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; മണ്ണിടിച്ചിലില്‍ 36 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE