ഇനി റോക്കിയുടെ വരവ്; ‘കെജിഎഫ് 2’ ഉടന്‍ തിയേറ്ററിലേക്ക്

By Staff Reporter, Malabar News
KGF2-RELEASE
Ajwa Travels

‘കെജിഎഫ്’ ആരാധകർക്ക് സന്തോഷ വാർത്ത. പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം, ‘കെജിഎഫ് 2‘വിന്റെ റിലീസ് ഉടൻ.

ഇക്കഴിഞ്ഞ ജനുവരിയില്‍ രാജ്യമൊട്ടാകെ ജൂലൈ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ തീയതിയിൽ റിലീസ് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഉടന്‍ തന്നെ തിയേറ്ററില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘റോക്കി ഭായ്‌’യുടെ വരവ് എന്നായിരിക്കുമെന്ന് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

മലയാളത്തിലേക്ക് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ‘കെജിഎഫ് 2′ എത്തിക്കുകയെന്ന് നേരത്തെ അറിയിച്ചിരുന്നു. തിയേറ്റർ റിലീസിന്റെ വിവരം പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

KGF-2പ്രശാന്ത് നീലാണ് ഈ കന്നഡ ആക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. ‘റോക്കി ഭായ്’ ആയി എത്തുന്ന യഷിന് പുറമെ ബോളിവുഡ് താരം സഞ്‌ജയ് ദത്തും ‘കെജിഎഫ് 2‘വില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. റോക്കിയുടെ എതിരാളിയായ ‘അധീര’ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്‌ജയ് ദത്ത് അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. ഹോമെബിള്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. രവി ബസൂറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ച ‘കെജിഎഫ് 2‘വിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

Most Read: പ്രതിദിന പരിധിയില്ല; അൺലിമിറ്റഡ് ഡേറ്റ അതിവേഗതയിൽ; മികച്ച പ്‌ളാനുമായി ബിഎസ്‌എൻഎൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE