പ്രതിദിന പരിധിയില്ല; അൺലിമിറ്റഡ് ഡേറ്റ അതിവേഗതയിൽ; മികച്ച പ്‌ളാനുമായി ബിഎസ്‌എൻഎൽ

By News Desk, Malabar News
Ajwa Travels

പുതിയ പ്രീപെയ്‌ഡ് പ്‌ളാനുമായി രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). സ്‌പീഡ്‌ നിയന്ത്രണമില്ലാതെ 447 രൂപക്ക് 100 ജിബി അതിവേഗ ഡേറ്റാ പ്‌ളാനാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികളെല്ലാം അൺലിമിറ്റഡ് ഡേറ്റാ പ്‌ളാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്‌എൻഎലും രംഗത്തെത്തിയത്.

പ്രതിദിന നിയന്ത്രണങ്ങളില്ലാതെ കാലാവധി തീരുംവരെ 100 ജിബി ഡേറ്റ ഉപഭോക്‌താക്കൾക്ക്‌ ലഭിക്കും. 60 ദിവസ കാലാവധിയുള്ള ഈ പ്‌ളാനിൽ സൗജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകൾ, ഇറോസ് നൗ വിനോദ സേവനങ്ങൾ, പ്രതിദിനം 100 എസ്‌എംഎസുകൾ എന്നിവയും കമ്പനി നൽകുന്നുണ്ട്. 100 ജിബി ഡേറ്റ കഴിഞ്ഞാൽ വേഗം 84 കെബിപിഎസിലേക്ക് മാറുന്നതാണ്.

കൂടാതെ, 247, 1999 രൂപയുടെ പ്രീപെയ്‌ഡ് പ്‌ളാനുകളും ബിഎസ്‌എൻഎൽ പുതുക്കി. ഈ രണ്ട് പ്‌ളാനുകളിലും ഇനി മുതൽ ദൈനംദിന ഉപയോഗ പരിധിയില്ല. 247 പ്‌ളാനിൽ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്‌ളാനിൽ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.

ഇതിനോടൊപ്പം 699 രൂപയുടെ പ്രൊമോഷണൽ പ്‌ളാനിന്റെ കാലാവധി 2021 സെപ്‌റ്റംബർ വരെ നീട്ടിയിട്ടുണ്ട്. ഈ പ്‌ളാനിൽ 0.5 ജിബി അതിവേഗ ഡേറ്റയാണ് പ്രതിദിനം കമ്പനി ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ വേഗം 80 കെബിപിഎസ് ആയി കുറയും.

സെപ്‌റ്റംബർ അവസാനം വരെ 180 ദിവസ കാലാവധിയുള്ള ഈ പ്‌ളാൻ റീചാർജ് ചെയ്യാവുന്നതാണ്. പരിധിയില്ലാത്ത വോയിസ് കോളുകളും പ്രതിദിനം 100 എസ്‌എംഎസും ഈ പ്‌ളാനിലൂടെ ബിഎസ്‌എൻഎൽ വാഗ്‌ദാനം ചെയ്യുന്നു. സെപ്‌റ്റംബറിന് ശേഷം 699 രൂപയുടെ പ്‌ളാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.

Also Read: ജാമ്യമില്ല; സിദ്ദീഖ് കാപ്പന്റെ ഹരജി മഥുര കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE