ബിഎസ്‌എൻഎൽ, എംടിഎൻഎൽ ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക്; കേന്ദ്രനീക്കം

By News Desk, Malabar News
BSNL, MTNL Sale
Ajwa Travels

ന്യൂഡെൽഹി: ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക് വെച്ച് കേന്ദ്രസർക്കാർ. ഏകദേശം 970 കോടി രൂപ തറവില നിശ്‌ചയിച്ചാണ് വിൽപന. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വൻ ധനസമ്പാദന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ നീക്കം.

ബിഎസ്‌എൻഎല്ലിന്റെ ഹൈദരാബാദ്, ചണ്ഡീഗഢ്, ഭാവ്‌നഗർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും 660 കോടി രൂപയ്‌ക്കാണ് വിൽപനയ്‌ക്ക് വെച്ചത്. എംടിഎൻഎല്ലിന്റെ വാസാരിഹിൽ, മുംബൈയിലെ ഗോർഖാവ് എന്നിവിടങ്ങളിലെ 310 കോടി രൂപയുടെ ഭൂമിയും 1.59 കോടി രൂപ വരെ വിലമതിക്കുന്ന 20ഓളം ഫ്‌ളാറ്റുകളും വിൽപനക്ക് വെച്ചിട്ടുണ്ട്. ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്‌ളിക് അസറ്റ് മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

ഡിസംബർ 16നാണ് ലേലം നിശ്‌ചയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമെന്ന നിലയിലാണ് ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമികൾ കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്.

Also Read: ഷിജു ഖാനെതിരെ ക്രിമിനൽ കേസെടുക്കണം; ഗുരുതര ആരോപണവുമായി അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE