ബിഎസ്എൻഎൽ 4ജി അടുത്ത വർഷം ഏപ്രിലോടെ അവതരിപ്പിക്കും

By Staff Reporter, Malabar News
BSNL-4G-service
Representational; Image

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി പരീക്ഷണം വിജയമാണെങ്കിലും രാജ്യമാകെ അതിവേഗ ഇന്റർനെറ്റ് സേവനം എത്താൻ അടുത്ത വർഷം ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും എന്ന് റിപ്പോർട്. ബിഎസ്എൻഎലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കമ്പനികൾ നടത്തുന്ന തുടർ പരിശോധനകൾ (പ്രൂഫ് ഓഫ് കൺസപ്റ്റ്) പൂർത്തിയാകാൻ വൈകുന്നതാണ് കാലതാമസത്തിന് കാരണം.

രാജ്യത്തെ 50,000 ഇടങ്ങളിലാണ് 4ജി ആദ്യം ലഭ്യമാക്കാൻ കമ്പനി ഉദ്ദേശിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 40,000 ഇടങ്ങളിൽ കൂടി സേവനം എത്തിക്കും.

4ജി നടപ്പാക്കുന്നതിന് കൂടുതൽ പണം ലഭ്യമാക്കണമെന്ന് ടെലികോം വകുപ്പിനോട് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം ആദ്യം പൂർണമായി ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് പരീക്ഷണം വിജയമായിരുന്നു.

4ജി സേവനം നൽകാൻ ടാറ്റാ കൺസൽറ്റൻസി സർവീസിന്റെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. കുറഞ്ഞ മുതൽമുടക്കിൽ 4ജി സേവനം എത്രയും പെട്ടെന്ന് ലഭ്യമാക്കിയില്ലെങ്കിൽ ബിഎസ്എൻഎല്ലിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ.

Read Also: ചാമ്പ്യൻസ് ലീഗ്; റയൽ, പിഎസ്‌ജി, ലിവർപൂൾ ടീമുകൾക്ക് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE