സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് ഖലീൽ ബുഖാരി തങ്ങൾ

By Malabar Desk, Malabar News
Sayyid Hyderali Shihab Thangal Passed Away
Ajwa Travels

മലപ്പുറം: സർവാദരണീയനായിരുന്ന പിഎംഎസ്എ പൂക്കോയ തങ്ങളുടെ മരണംവരെ അഖില മേഖലകളിലും സന്തത സഹചാരിയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഓർമിച്ചും അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാക്കണേ അല്ലാഹ് എന്ന പ്രാർഥനയോടെയും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങൾ.

ദുബൈയിൽ നിന്നും അയച്ച അനുശോചന സന്ദേശത്തിൽ ‘പ്രവാചക തിരുമേനി കുടുംബത്തിലെ സർവാദരണീയ നേതൃത്വവും ആ കുടുംബത്തിന്റെ പവിത്രതയും മഹത്വവും സമ്മേളിച്ച സ്വഭാവഗുണത്തിന്റെ ഉടമയും വിനീതമനുമായി (ഞാനുമായി) അടുത്ത സ്‌നേഹബന്ധം പുലർത്തിയ വ്യക്‌തിത്വമായിരുന്നു ഇദ്ദേഹത്തിന്റേതെന്നും’ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

ആ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും എല്ലാ ദുഃഖങ്ങളിലും പങ്കുചേരുന്നുവെന്നും ‘അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാഹ്. അവർക്കും ഞങ്ങൾക്കും ക്ഷമയും സമാധാനവും നൽകണേ അല്ലാഹ്‌.’ എന്ന പ്രാർഥനയും വീഡിയോ സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Most Read: ഹൈദരലി തങ്ങളുടെ പാരത്രിക മോക്ഷത്തിന് പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE