ഹൈദരലി തങ്ങളുടെ പാരത്രിക മോക്ഷത്തിന് പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത്

By Malabar Desk, Malabar News
Sayyid Hyderali Shihab Thangal Passed Away
Ajwa Travels

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാരത്രികമായ മോക്ഷത്തിന് വേണ്ടി പ്രത്യേക പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി.

പാണക്കാട് സയ്യിദ് കുടുംബത്തിലെ കാരണവർ എന്ന നിലയിൽ മാത്രമല്ല, മുസ്‌ലിം ബഹുജന മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും മരണത്തിൽ അഘാതമായ ദുഃഖമുണ്ടെന്നും മലപ്പുറം ജില്ലാകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആദരണീയനായ തങ്ങളുടെ വിയോഗത്താൽ, കുടുംബത്തിനും മുസ്‌ലിം കേരളത്തിനുമുണ്ടായ നഷ്‍ടത്തിലും ദുഃഖത്തിലും പങ്ക് ചേരുന്നതായും പാരത്രികമായ മോക്ഷത്തിന് വേണ്ടി പ്രത്യേക പ്രാർഥന നിർവഹിച്ചതായും സന്ദേശത്തിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പറഞ്ഞു.

പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുസ്‌തഫ മാസ്‌റ്റർ കോഡൂർ, എംഎൻ കുഞ്ഞി മുഹമ്മദ് ഹാജി, സികെയു മൗലവി മോങ്ങം, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, പിഎസ്‌കെ ദാരിമി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അലവിക്കുട്ടി ഫൈസി എടക്കര, ബശീർ ഹാജി പടിക്കൽ, കെപി ജമാൽ കരുളായി, അലിയാർ ഹാജി വേങ്ങര, മുഹമ്മദ് ഹാജി മൂന്നിയൂർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Most Read: ശിഹാബ് തങ്ങൾ മത മൈത്രിക്ക് വേണ്ടി നിലകൊണ്ട നേതാവ്; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE