ചെന്നൈ: ബിജെപി നേതാവും തമിഴ് ചലച്ചിത്ര താരവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. അക്കൗണ്ടിലെ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും പ്രൊഫൈല്‍ ചിത്രത്തിലും അക്കൗണ്ടിന്റെ പേരിലും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു.
ട്വിറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഖുശ്ബു അറിയിച്ചു. അടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ട ട്വീറ്റുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഖുശ്ബു വ്യക്തമാക്കി. നേരത്തെ 2020 ഏപ്രിലിലും ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Read also: കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി