ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കും; ഭക്ഷ്യമന്ത്രി

By Staff Reporter, Malabar News
covid confirmed to Minister GR Anil
Ajwa Travels

തിരുവനന്തപുരം: ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ഓഗസ്‌റ്റ് 15 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ കാർഡുള്ള മുഴുവൻ പേർക്കും കിറ്റ് എത്തിച്ച് നൽകും. ഈ മാസത്തെ 35 കിലോ അരി വാങ്ങാത്തവർക്ക് അതും ഊരുകളിലെത്തിച്ച് നൽകും. റേഷൻ കാർഡ് സ്‌മാർട്ട് കാർഡ് ആയി നൽകാനുള്ള നടപടികൾ ആരംഭിച്ചു. നെല്ല് സംഭരണം പോരായ്‌മകൾ പരിഹരിക്കാൻ ഈ മാസം 26 മുതൽ ജില്ലാ തലത്തിൽ ചർച്ച നടത്തും. ഒരു കുടുംബം പോലും ഓണക്കാലത്ത് പ്രയാസം അനുഭവിക്കരുതെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE